കേരളത്തില്‍ ആരാലും സംഘടിപ്പിക്കപ്പെടാതിരുന്ന തയ്യല്‍ തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി സ്വയം സംഘടിച്ച് സര്‍ക്കാര്‍ ഇതര തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് സമാനമായ നിയമ പരിരക്ഷക്ക് വേണ്ടി നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ പൂര്‍ണ്ണമായും ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് 2006 ല്‍ തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി എ.കെ.റ്റി.എ ചാരിറ്റബിള്‍ ട്രസ്റ്റ്,രജി.നമ്പര്‍: ക്യു 692/06 കേരളത്തില്‍ തുടക്കം കുറിച്ചത്. തയ്യല്‍ തൊഴില്‍ മേഖലയിലെ കുത്തകകളുടെ കടന്നു കയറ്റത്തിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍,നൂല്‍, ബട്ടണ്‍ തുടങ്ങിയ സാമഗ്രികള്‍ക്ക് ക്രമാതീതമായി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ നേരിട്ടിടപെട്ട് 30 ശതമാനത്തോളം വില കുറപ്പിക്കുവാനും അതിന്റെ ഗുണഫലങ്ങള്‍ കേരളത്തിലെ മുഴുവന്‍ തയ്യല്‍ തൊഴിലാളികള്‍ക്കും ലഭിക്കാനുതകുന്ന വിധത്തിലേക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞതിനോടൊപ്പമാണ് താഴെ പറയുന്ന ആനുകൂല്യങ്ങളും നിബന്ധനകളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.