1981 മുതൽ തയ്യൽ തൊഴിൽ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് AKTA. തൊഴിലാളികളേയും തൊഴിൽ മേഖലയേയും സംരക്ഷിച്ച് വരുന്നതിന്റെ ഭാഗമായി 2006 മുതൽ പ്രവർത്തിക്കുന്ന എ.കെ.റ്റി.എ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാഗമായാണ് 2019 ഏപ്രിൽ 29 ന് ആരാധ്യനായ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്യപ്പെട്ട AKTA SCHOOL OF FASHION DESIGNING & GARMENT TECHNOLOGY എന്ന സ്ഥാപനം കൊല്ലം ജില്ലയിൽ കുണ്ടറ റെയിൽവേ സ്റ്റേഷന് എതിർവശത്തായി പ്രവർത്തനം ആരംഭിച്ചത്. കേരള സർക്കാരിന്റെ Technical Education Department ന്റെ അംഗീകാരത്തോടെ 2 വർഷ കോഴ്‌സായ Fashion Designing & Garment Technology (FDGT) യിലേക്ക് അഡ്മിഷൻ ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. സർക്കാർ തലത്തിലും വസ്ത്ര നിർമ്മാണ മേഖലയിലും കൂടുതൽ സാധ്യതകളുള്ള കോഴ്സ് ആണ് FDGT. പരിശീലന രംഗത്ത് വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകൾക്ക് സഹായകമാകും വിധത്തിൽ പരമ്പരാഗത തയ്യൽ മെഷീനു പുറമെ നിരവധി ഇറക്കുമതി ചെയ്ത ആധുനിക തയ്യല്‍ മെഷീനുകളുടെ സഹായത്തോടെ പഠിപ്പിക്കുന്നു എന്ന പ്രത്യേകതയോടൊപ്പം Pattern Making, Photoshop, CorelDraw എന്നീ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളും കൂടാതെ ഹ്രസ്വകാല കോഴ്‌സായ 1, 3, 6 മാസ കാലയളവുകളിലേക്ക് പ്രൈവറ്റ് കോഴ്സുകളായും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നതിന്റെ ആവശ്യകതയിലേക്കായി മുദ്രാ ലോൺ നേടാനാവശ്യമായ പാറ്റേണ്‍ മേക്കിംഗ്, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവയോടുകൂടി Collateral ജാമ്യം ആവശ്യമില്ലാത്ത മുദ്രാ ലോൺ എടുക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ സഹായിക്കുന്നു എന്നത് ഞങ്ങളുടെ പ്രത്യേകതയാണ്