2007 മുതല്‍ വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരവേ 1992 മുതല്‍ ഗ്രമോദ്ധാരണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വച്ചു കൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയ കുടുംബശ്രീ അയല്‍ക്കൂട്ട സമ്പ്രദായങ്ങള്‍ ഏറെ ശ്രെദ്ധിക്കപ്പെട്ടുകൊണ്ട് ജനോപകരമായി വളര്‍ന്നു വരികയുമായിരുന്നു. ഈ നല്ല സംരഭത്തെ കേരളത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്വയം സഹായ സംഘങ്ങള്‍രൂപീകരിക്കുകയും സര്‍ക്കാരുകളുടെ ധന സഹായത്തോടെ വര്‍ഗീയമായ വളര്‍ച്ചയ്ക്ക് സ്വയം സഹായ സംഘങ്ങളിലൂടെ എന്നത് ശ്രദ്ധയില്‍പ്പെട്ടതിലൂടെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനു വര്‍ഗ്ഗപരമായി സംഘടിക്കുന്നതിനോടൊപ്പം സ്വയം സഹായ സംഘത്തിലൂടെ സ്വയം പര്യാപ്തതയിലെത്തുകയെന്ന ലക്ഷ്യം വച്ചാണ് 2014 മുതല്‍ എ.കെ.റ്റി.എ എസ്.എച്ച്.ജി എന്നതിലേക്ക് കടക്കുകയും തൊഴിലാളികളുടെ വിഹിതങ്ങള്‍ ഉപയോഗിച്ചു മാത്രം പരസ്പരം ലോണുകള്‍ കൊടുത്ത് പരസ്പര സഹായ സംഘം എന്ന നിലയില്‍ തുടക്കം കുറിച്ച സംരംഭം ഇന്ന് കേരളത്തിന്റെ 14 ജില്ലകളിലായി 10 ല്‍ കുറയാത്തതും 20 ല്‍ അധികരിക്കാത്തതുമായ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ 15000 ത്തിലേക്കെത്തിക്കുവാന്‍ അക്ഷീണമായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു .
2013 ല്‍ 40 വയസ്സിനു മുകളില്‍ പ്രായമാകുകയും സ്ത്രീധനം നല്‍കാന്‍ നിവര്‍ത്തിയില്ലാതെ വിവാഹം നടക്കാതിരുന്ന 13 പെണ്‍കുട്ടികള്‍ക്ക് അനുയോജ്യരായ വരന്മാരെ കണ്ടെത്തി ഓരോ ലക്ഷം രൂപയുടെ പാരിതോഷികവും വസ്ത്രങ്ങളും കല്യാണചിലവുകളും നല്‍കിക്കൊണ്ട്2018 ഫെബ്രുവരി 5 ന് കേരള മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍, മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവരും ആയിരക്കണക്കിന് തൊഴിലാളികളുടെ സാന്നിധ്യത്തില്‍ സമൂഹ വിവാഹം നടത്തി കൊടുക്കുകയും, സ്വന്തമായി ഭവനമില്ലാതെ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 14 തയ്യല്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരു വീടിനു 4 ലക്ഷം രൂപ ചിലവില്‍ 14 വീടുകള്‍ നിര്‍മ്മിച്ച് കൊടുത്തതും അടക്കം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നല്‍കി വരുന്നത് കൂടാതെ തമിഴ് നാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും ഓഖി ദുരിതാശ്വാസത്തിനും 5 ലക്ഷം രൂപ വീതവും 2018 ആഗസ്റ്റില്‍ കേരള ജനതയെ സമൂലമായി ഞെട്ടിച്ച ദാരുണമായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 35 ലക്ഷത്തിന്റെ വസ്ത്രങ്ങളും കേരളസര്‍ക്കാരിന്റെ ദുരിതാശ്വാസനിധിക്ക് 10 ലക്ഷം രൂപയും വെള്ളത്തില്‍ മുങ്ങിപ്പോയ തയ്യല്‍ മെഷീനുകള്‍ പൂര്‍ണ്ണമായും നന്നാക്കി പുതിയ ടേബിളോടു കൂടി തൊഴിലെടുക്കാനുതകും വിധം സഹായിച്ചു കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
2019 ജനുവരി മുതല്‍ പെന്‍ഷന്‍ 1000 രൂപ ആക്കുന്നതടക്കം നിരവധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും അതിനൂതനമായ മാറ്റങ്ങളിലേക്ക് കഴിയുമെന്ന പ്രതീക്ഷയാണ് എ.കെ.റ്റി.എ ചാരിറ്റബിള്‍ ട്രസ്റ്റിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ളത്.