ചാരിറ്റബിള്‍ ട്രസ്റ്റ് ആനുകൂല്യങ്ങള്‍
1.അംഗമരണം
ട്രസ്റ്റില്‍ അംഗമായവരുടെ മരണാനന്തരം അവരുടെ അവകാശികള്‍ക്ക് 5000 രൂപ ലഭിക്കും. മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, തന്‍ വര്‍ഷ മെമ്പര്‍ഷിപ്പ് കോപ്പി, ട്രസ്റ്റ് പുതുക്കല്‍ രസീത്, ട്രസ്റ്റ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം അവകാശികള്‍ എന്ന നാമത്തില്‍ ഭാര്യ, ഭര്‍ത്താവ്, വിധവകളുടെയും വിഭാര്യന്റെയും മക്കള്‍, അവിവാഹിതരുടെ മാതാവ്, പിതാവ്, എന്നീ ബന്ധങ്ങളിലെ യഥാര്‍ത്ഥ അവകാശികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
2.ആശ്രിതമരണം
ട്രസ്റ്റില്‍ അംഗമായവരുടെ അവകാശിയുടെ മരണത്തിനു 3000 രൂപ ലഭിക്കും. മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അവകാശികള്‍ എന്ന നാമത്തില്‍ ഭാര്യ, ഭര്‍ത്താവ്, വിധവകളുടെയും വിഭാര്യന്റെയും മക്കള്‍, അവിവാഹിതരുടെ മാതാവ്, പിതാവ്, എന്നീ ബന്ധങ്ങളിലെ യഥാര്‍ത്ഥ അവകാശികളുടെ മരണത്തില്‍ അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിന് അപേക്ഷിക്കാവുന്നതാണ്. ഈ ആനുകൂല്യം ഒരു അംഗത്തിന് എക്കാലവും ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂ.
3.ചികിത്സ 2000
മൈനര്‍ സര്‍ജറികള്‍ക്ക് ടി ആനുകൂല്യം ലഭിക്കുന്നതാണ്. സര്‍ജറികള്‍ക്ക് 48 മണിക്കൂറില്‍ കുറയാത്ത ഡിസ്ചാര്‍ജ് സമ്മറി നിര്‍ബന്ധമാണ്. കണ്ണ് സര്‍ജറികള്‍ക്ക് 48 മണിക്കൂര്‍ എന്ന നിബന്ധന ബാധകമല്ല. തന്‍ വര്‍ഷ മെമ്പര്‍ഷിപ്പ് കോപ്പി, ട്രസ്റ്റ് പുതുക്കല്‍ രസീത്, ട്രസ്റ്റ് തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
4.ചികിത്സ 5000
പുതിയതായി റിപ്പോര്‍ട്ട് ചെയ്ത ക്യാന്‍സര്‍ സംബന്ധിച്ച റേഡിയേഷന്‍, കീമോ എന്നിവയ്ക്കും, ഹാര്‍ട്ട് ഓപ്പണ്‍ സര്‍ജറിയ്ക്കും, ആന്‍ജിയോ പ്ലാസ്റ്റി എന്നിവയ്ക്കും അര്‍ഹതയുണ്ടായിരിക്കുന്നതാണ്. 48 മണിക്കൂറില്‍ കുറയാത്ത ഡിസ്ചാര്‍ജ് സമ്മറി നിര്‍ബന്ധമാണ്. ക്യാന്‍സര്‍ സംബന്ധിച്ച അപേക്ഷകളില്‍ ഡിസ്ചാര്‍ജ് സമ്മറി ലഭ്യമല്ലായെങ്കിലും കീമോ തെറാപ്പി ചാര്‍ട്ട് അല്ലെങ്കില്‍ റേഡിയേഷന്‍ ഡോക്യുമെന്റ്സ് എന്നിവ പ്രത്യേകം ഉള്‍ക്കൊള്ളിക്കണം. അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
5.ചികിത്സ 10000
കിഡ്നി - കരള്‍ മാറ്റിവയ്ക്കല്‍ എന്നിവയ്ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. 48 മണിക്കൂറില്‍ കുറയാത്ത ഡിസ്ചാര്‍ജ് സമ്മറിയും അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
6.വിദ്യാഭ്യാസം
BA/BSC/ BCOM ഡിഗ്രി പാസ്സാകുന്ന അംഗങ്ങളുടെ മക്കളില്‍ നിന്നും ഓരോ കാറ്റഗറിയിലും 3 പേരെ വീതം തിരഞ്ഞെടുത്തു ജില്ലയില്‍ ആകെ 9 പേര്‍ക്ക് 2000രൂപ വീതം ആനുകൂല്യം ലഭിക്കുന്നു. അവസാന വര്‍ഷ ഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, എന്നിവയും അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
7.പ്രകൃതി ദുരന്തം
പ്രകൃതി ക്ഷോഭം മൂലം വീട് പൂര്‍ണ്ണമായും നാശനഷ്ടങ്ങള്‍ സംഭവിച്ചതിനു 10000 രൂപയും, വീട് ഭാഗീകമായി നാശനഷ്ടങ്ങള്‍ സംഭവിച്ചതിനു 5000 രൂപയും ലഭിക്കും. നാശനഷ്ടങ്ങളുടെ ഫോട്ടോ, പത്രറിപ്പോര്‍ട്ടുകള്‍, വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവയും അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അപേക്ഷിക്കാവുന്നതാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെടുന്നതല്ല. വീട്ടില്‍ വെള്ളം കയറുന്നതിനു ആനുകൂല്യം നല്‍കുന്നതല്ല.
NB : ട്രസ്റ്റില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനു സീനിയോറിറ്റി ബാധകമല്ല. തുടര്‍ ചികിത്സകള്‍ക്ക് ചികിത്സാ സഹായം ലഭിക്കുന്നതല്ല. തന്‍വര്‍ഷ മെമ്പര്‍ഷിപ്പ് കോപ്പി, ട്രസ്റ്റ് പുതുക്കല്‍ രസീത്, ട്രസ്റ്റ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അംഗത്വം തെളിയിക്കുന്നതിനായി എല്ലാ ആനുകൂല്യ അപേക്ഷയോടോപ്പവും നിര്‍ബന്ധമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
സാന്ത്വന പദ്ധതി ആനുകൂല്യങ്ങള്‍
1.അംഗമരണം
സാന്ത്വന പദ്ധതിയില്‍ അംഗമായവരുടെ മരണാനന്തരം അവകാശികള്‍ക്ക് 10000 രൂപ ലഭിക്കും. മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, തന്‍ വര്‍ഷ മെമ്പര്‍ഷിപ്പ് കോപ്പി, സാന്ത്വനം പുതുക്കല്‍ രസീത്, സാന്ത്വനം തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം അവകാശികള്‍ എന്ന നാമത്തില്‍ ഭാര്യ, ഭര്‍ത്താവ്, വിധവകളുടെയും വിഭാര്യന്റെയും മക്കള്‍, അവിവാഹിതരുടെ മാതാവ്, പിതാവ്, എന്നീ ബന്ധങ്ങളിലെ യഥാര്‍ത്ഥ അവകാശികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
2.ആശ്രിതമരണം
സാന്ത്വന പദ്ധതിയില്‍ അംഗമായവരുടെ അവകാശിയുടെ മരണത്തിനു 10000 രൂപ ലഭിക്കും. മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അവകാശികള്‍ എന്ന നാമത്തില്‍ ഭാര്യ, ഭര്‍ത്താവ്, വിധവകളുടെയും വിഭാര്യന്റെയും മക്കള്‍, അവിവാഹിതരുടെ മാതാവ്, പിതാവ്, എന്നീ ബന്ധങ്ങളിലെ യഥാര്‍ത്ഥ അവകാശികളുടെ മരണത്തില്‍ അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിന് അപേക്ഷിക്കാവുന്നതാണ്. ഈ ആനുകൂല്യം ഒരു അംഗത്തിന് എക്കാലവും ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂ.
3.അപകടമരണം
സാന്ത്വന പദ്ധതിയില്‍ അംഗമായവരുടെ അപകട മരണാനന്തരം അവകാശികള്‍ക്ക് 25000 രൂപ ലഭിക്കും. വാഹന അപകടം, തീപ്പൊള്ളല്‍, പാമ്പുകടി എന്നിവയ്ക്ക് അപേക്ഷിക്കാം. ടി കാരണങ്ങളാല്‍ ഒരാഴ്ചയോളം ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ച് മരണപ്പെടുകയാണെങ്കിലും അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്.ഐ.ആര്‍ കോപ്പി എന്നിവ സഹിതം അവകാശികള്‍ എന്ന നാമത്തില്‍ ഭാര്യ, ഭര്‍ത്താവ്, വിധവകളുടെയും വിഭാര്യന്റെയും മക്കള്‍, അവിവാഹിതരുടെ മാതാവ്, പിതാവ് എന്നീ ബന്ധങ്ങളിലെ യഥാര്‍ത്ഥ അവകാശികള്‍ക്ക് സാന്ത്വനം അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അപേക്ഷിക്കാവുന്നതാണ്. ആത്മഹത്യാ മരണങ്ങള്‍ക്ക് ഈ ആനുകൂല്യത്തിനു അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
4.ചികിത്സ 5000
മൈനര്‍ സര്‍ജറികള്‍ക്ക് ടി ആനുകൂല്യം ലഭിക്കുന്നതാണ്. സര്‍ജറികള്‍ക്ക് 48 മണിക്കൂറില്‍ കുറയാത്ത ഡിസ്ചാര്‍ജ് സമ്മറി നിര്‍ബന്ധമാണ്. കണ്ണ് സര്‍ജറികള്‍ക്ക് 48 മണിക്കൂര്‍ എന്ന നിബന്ധന ബാധകമല്ല. തന്‍ വര്‍ഷ മെമ്പര്‍ഷിപ്പ് കോപ്പി, സാന്ത്വനം പുതുക്കല്‍ രസീത്, സാന്ത്വനം തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
5.ചികിത്സ 10000
പുതിയതായി റിപ്പോര്‍ട്ട് ചെയ്ത ക്യാന്‍സര്‍ സംബന്ധിച്ച റേഡിയേഷന്‍, കീമോ എന്നിവയ്ക്കും, ഹാര്‍ട്ട് ഓപ്പണ്‍ സര്‍ജറിയ്ക്കും ടി ആനുകൂല്യത്തിനു അര്‍ഹതയുണ്ടായിരിക്കുന്നതാണ്. 48 മണിക്കൂറില്‍ കുറയാത്ത ഡിസ്ചാര്‍ജ് സമ്മറി നിര്‍ബന്ധമാണ്. ക്യാന്‍സര്‍ സംബന്ധിച്ച അപേക്ഷകളില്‍ ഡിസ്ചാര്‍ജ് സമ്മറി ലഭ്യമല്ലായെങ്കിലും കീമോ തെറാപ്പി ചാര്‍ട്ട് അല്ലെങ്കില്‍ റേഡിയേഷന്‍ ഡോക്യുമെന്റ്സ് എന്നിവ പ്രത്യേകം ഉള്‍ക്കൊള്ളിക്കണം. സാന്ത്വനം അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
6.ചികിത്സ 50000
കിഡ്നി - കരള്‍ മാറ്റിവയ്ക്കല്‍ എന്നീ സര്‍ജരികള്‍ക്ക് ടി ആനുകൂല്യത്തിനു അര്‍ഹതയുണ്ടായിരിക്കുന്നതാണ്. 48 മണിക്കൂറില്‍ കുറയാത്ത ഡിസ്ചാര്‍ജ് സമ്മറിയും സാന്ത്വനം അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
7.വിദ്യാഭ്യാസം
BA/BSC/ BCOM ഡിഗ്രി പാസ്സാകുന്ന അംഗങ്ങളുടെ മക്കളില്‍ നിന്നും ഓരോ കാറ്റഗറിയിലും 3 പേരെ വീതം തിരഞ്ഞെടുത്തു ജില്ലയില്‍ ആകെ 9 പേര്‍ക്ക് 5000രൂപ വീതം ആനുകൂല്യം ലഭിക്കുന്നു. അവസാന വര്‍ഷ ഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, എന്നിവയും സാന്ത്വനം അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
8.വിവാഹ ധനസഹായം
ഭര്‍ത്താവ് മരിച്ച വനിതാ മെമ്പര്‍മാരുടെയോ, ഭാര്യ മരിച്ച പുരുഷ മെമ്പര്‍മാരുടെയോ മകന്‍ / മകള്‍ എന്നിവരുടെ വിവാഹത്തിന് 5000 രൂപ ലഭിക്കുന്നതാണ് . ടി ആനുകൂല്യത്തിനു ഒരു വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രം അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഒരംഗത്തിന്റെ രണ്ടു മക്കളുടെ വിവാഹത്തിന് മാത്രമാണ് അര്‍ഹത. മാതാപിതാക്കള്‍ മരണപ്പെട്ട അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
മാതാപിതാക്കളുടെ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, മരണപ്പെട്ട ഭര്‍ത്താവ് / ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും സാന്ത്വനം അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അംഗത്തിനു അപേക്ഷിക്കാവുന്നതാണ്.
9.പ്രകൃതി ദുരന്തം 10000
പ്രകൃതി ക്ഷോഭം മൂലം വീട് ഭാഗീകമായും നാശനഷ്ടങ്ങള്‍ സംഭവിച്ചതിനു 10000 രൂപ ലഭിക്കും. നാശനഷ്ടങ്ങളുടെ ഫോട്ടോ, പത്രറിപ്പോര്‍ട്ടുകള്‍, വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവയും സാന്ത്വനം അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അപേക്ഷിക്കാവുന്നതാണ്. വീട്ടില്‍ വെള്ളം കയറുന്നതിനു ആനുകൂല്യം നല്‍കുന്നതല്ല.
10.പ്രകൃതി ദുരന്തം 25000
പ്രകൃതി ക്ഷോഭം മൂലം വീട് പൂര്‍ണ്ണമായും നാശനഷ്ടങ്ങള്‍ സംഭവിച്ചതിനു 25000 രൂപ ലഭിക്കും. നാശനഷ്ടങ്ങളുടെ ഫോട്ടോ, പത്രറിപ്പോര്‍ട്ടുകള്‍, വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവയും സാന്ത്വനം അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അപേക്ഷിക്കാവുന്നതാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെടുന്നതല്ല. വീട്ടില്‍ വെള്ളം കയറുന്നതിനു ആനുകൂല്യം നല്‍കുന്നതല്ല.
11.പെന്‍ഷന്‍
മാസം 1500 രൂപ വച്ച് നല്‍കുന്നതാണ്. 2020 നു മുന്‍പ് ട്രസ്റ്റില്‍ നിന്നും പെന്‍ഷന്‍ വാങ്ങി വന്നവര്‍ 2020 ല്‍ തന്നെ സാന്ത്വനം പദ്ധതിയില്‍ ചേരുകയും തുടര്‍വര്‍ഷങ്ങളില്‍ പുതുക്കിയാല്‍ മാത്രമേ പെന്‍ഷന്‍ ലഭിക്കാന്‍ സാന്ത്വന പദ്ധതിയില്‍ നിന്നും അര്‍ഹതയുണ്ടാകുകയുള്ളൂ.
12. അംഗമരണം 12 ാം കാറ്റഗറി
SHG അംഗമായ ആള്‍ മരണപ്പെട്ടു പോയാല്‍ ആ അംഗത്തിന്റെ പേരിലുള്ള ലോണ്‍ തുകയില്‍ അവകാശിക്ക് ലഭിക്കേണ്ട മരണാനന്തര തുകയായ10000 രൂപയും SHG നിക്ഷേപ തുകയും ചേര്‍ന്ന സംഖ്യയ്ക്ക് പുറമേ വരുന്ന ലോണ്‍ തുക അവകാശിക്കോ കുടുംബത്തിനോ അടയ്ക്കാന്‍ ഒരു കാരണവശാലും സാധ്യമല്ല എന്ന് ബോദ്ധ്യപ്പെട്ടാല്‍ ടി തുക സാന്ത്വന പദ്ധതിയില്‍ നിന്നും നല്‍കുന്നതാണ്. ലോണ്‍ തുക 10000 ത്തിനു താഴെയാണ് എങ്കില്‍ ബാധ്യത കഴിച്ചുള്ള തുക മാത്രമേ അവകാശിക്ക് ലഭിക്കുകയുള്ളൂ. മരണ സര്‍ട്ടിഫിക്കറ്റ്, അവകാശിയുടെ സമ്മതപത്രം, റേഷന്‍ കാര്‍ഡ് കോപ്പി അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, സാന്ത്വനം അംഗത്വം വ്യക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമുള്‍പ്പെടെ അപേക്ഷിക്കാവുന്നതാണ്.
NB : സാന്ത്വന പദ്ധതിയില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനു സീനിയോറിറ്റി ബാധകമല്ല. തുടര്‍ ചികിത്സകള്‍ക്ക് ചികിത്സാ സഹായം ലഭിക്കുന്നതല്ല. തന്‍ വര്‍ഷ മെമ്പര്‍ഷിപ്പ് കോപ്പി, സാന്ത്വനം പുതുക്കല്‍ രസീത്, ട്രസ്റ്റ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അംഗത്വം തെളിയിക്കുന്നതിനായി എല്ലാ ആനുകൂല്യ അപേക്ഷയോടോപ്പവും നിര്‍ബന്ധമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്. ഓരോ വര്‍ഷ വും പുതു ക്കല്‍ നടപടി പൂര്‍ത്തീകരിച്ച് ലൈവ് ആയി നില്‍ക്കുന്ന അംഗത്തിന് മാത്രമേ ഏതൊരു ആനുകൂല്യത്തിനും അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.